അമേരിക്കന്‍ കപ്പലിലെ ക്യാപ്‌റ്റന്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു

തൂത്തുക്കുടിയില്‍ ആയുധശേഖരവുമായി പിടിയിലായ അമേരിക്കന്‍ കപ്പലിലെ ക്യാപ്‌റ്റന്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. പാളയംകോട്ട ജയിലിനുള്ളില്‍ വച്ചാണ് ഇയാള്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമിച്ചത്. നേരത്തെ കപ്പലില്‍ വെച്ചും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ചികിത്സയ്‌ക്കുശേഷം ജയിലിലേക്കു മാറ്റുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ആത്മഹത്യാശ്രമമുണ്ടായത്.
ഒക്‌ടോബര്‍ 12നാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നതിനും രേഖകളില്ലാതെ ആയുധങ്ങള്‍ സൂക്ഷിച്ചതിനും അമേരിക്കന്‍ ആയുധക്കപ്പല്‍ സീമാന്‍ ഗാര്‍ഡ് തൂത്തിക്കുടിക്കു സമീപം ഇന്ത്യന്‍ തീരത്തുനിന്ന് പിടിച്ചെടുത്തത്. കപ്പലില്‍ നിന്ന് 33 സെമി ഓട്ടൊമാറ്റിക്ക് റൈഫിളുകളും ആറായിരത്തോളം തിരകളും പിടിച്ചെടുത്തിരുന്നു.
കപ്പലിലെ 33 ജീവനക്കാരെ ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ തീരപ്രദേശത്ത് ഒരുമാസമായി ചുറ്റുകയായിരുന്ന കപ്പലിന്റെ ലക്ഷ്യം ദൂരൂഹമാണ്. ഫൈലിന്‍ ചുഴലിക്കാറ്റും ഡീസല്‍ തകരാറും കാരണമാണ് കപ്പല്‍ ഇന്ത്യന്‍ സമുദ്രാര്‍ത്തി ലംഘിച്ചെത്തിയത് എന്നാണ് കപ്പല്‍ കമ്പനി അറിയിച്ചത്.
https://www.facebook.com/Malayalivartha