മഅദനിയെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

അബ്ദുള്‍ നാസര്‍ മഅദനിയെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കണ്ണിന് ശസ്‌ത്രക്രിയ നടത്താനും മറ്റു ചികിത്സകള്‍ നടത്താനും ആവശ്യമായ കാര്യങ്ങള്‍ എത്രയും വേഗം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
കൂടാതെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നേരത്തെ കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും അപേക്ഷ പരിഗണിച്ചപ്പോള്‍ മറുപടിക്കായ് കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
മഅദനിക്ക് ചികിത്സ നിഷേധിച്ചാല്‍ കാഴ്‌ച നഷ്‌ടമാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha