ഝാര്‍ഖണ്ഡിലെ ലാതെഹാര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് മനീഷ് യാദവ് കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡിലെ ലാതെഹാര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് മനീഷ് യാദവ് കൊല്ലപ്പെട്ടു.
ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തിങ്കളാഴ്ച വെളുപ്പിനാണ് അവസാനിച്ചതെന്ന് പലാമു ഡി.ഐ.ജി രമേഷ് അറിയിച്ചു. തലക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മറ്റൊരു നക്‌സലൈറ്റായ കുന്ദന്‍ ഖേര്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാവോവാദികള്‍ വനത്തില്‍ മറഞ്ഞിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തിരച്ചില്‍ പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha