ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം.. പാക് അധിനിവേശ കശ്മീരില്‍ നടന്നു..സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തു..

. പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്താന്‍ ശ്രമിച്ചത് കേന്ദ്ര സര്‍ക്കാരിനെതിരായ വികാരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു തീവ്രവാദികള്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണോ എന്ന ചോദ്യം. ഇതിനെ അപ്രസക്തമാക്കുന്നതാണ് ഈ മയ്യത്ത് നമനസ്‌കാരം. തീവ്രവാദികളുടെ പാക് ബന്ധത്തിന് തെളിവാണ്.ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം പാക് അധിനിവേശ കശ്മീരില്‍ നടന്നതായി ദേശീയ മാധ്യമങ്ങൾ എല്ലാം ചിത്രം സഹിതം റിപ്പോർട്ട് ചെയ്തു .
സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തെന്നും ഇതോടെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്നതിനും കൂടുതൽ സ്ഥിരീകരണം ലഭിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്ക് അധിനിവേശ കശ്മീരിലെ റാവൽകോട്ടിലെ ഖായി ഗാലയില്‍ നടന്ന താഹിറിന്റെ സംസ്കാര ചടങ്ങിൽലഷ്കർ കമാൻഡറായ റിസ്വാൻ ഹനീഫ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ റിസ്വാൻ ഹനീഫ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘർഷത്തിൽ കലാശിച്ചെന്നുമാണ് റിപ്പോർട്ട്.
വിലാപയാത്രയ്‌ക്കെത്തിയ പ്രദേശവാസികൾക്കു നേരെ ലഷ്കർ ഭീകരർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരൻ താഹിർ ഹബീബ് മുൻപ് ഇസ്‌ലാമി ജാമിയത്ത് തലബ (ഐജെടി), സ്റ്റുഡന്റ് ലിബറേഷൻ ഫ്രണ്ട് (എസ്എൽഎഫ്) എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായാണ് വിവരം.മയ്യത്ത് നമസ്‌കാര ചടങ്ങിനിടെ സംഘര്‍ഷവുമുണ്ടായി. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ് ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതോടെയാണ് ചടങ്ങില്‍ സംഘര്‍മുണ്ടായത്.
ലഷ്‌കര്‍ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താഹിറിന്റെ കുടുംബം വിലക്കിയിരുന്നു, എന്നാല്‍ ഹനീഫ് നിര്‍ബന്ധം പിടിക്കുകയും ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.ലഷ്‌കര്‍-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാപ്പുള്ളിയായ 'എ' കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha