കന്യാസ്ത്രീകള്‍ അറസ്റ്റിലായ കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ

മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ.ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ഇന്നലെയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയാണ് ഉപാധികളോടെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്.
മകള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം പോയത് വീട്ടുകാരുടെ അനുവാദത്തോടെയാണ് പെണ്‍കുട്ടികളില്‍ ഒരാളായ കമലേശ്വരി പ്രധാന്റെ അമ്മ ബുദ്ദിയ പ്രധാന്‍ പറഞ്ഞു. കുടുംബത്തിന് കടം ഉണ്ടായിരുന്നു എന്നും ഇവര്‍ പറഞ്ഞു.
കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് ശേഷം കുടുംബത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവര്‍ പറഞ്ഞു. വീട്ടുകാരുടെ അനുവാദത്തോടെയാണ് മകള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. കുടുംബത്തിന് കടം ഉണ്ടായിരുന്നു. അഞ്ച് ലക്ഷം രൂപ കടമെടുത്താണ് വീട് നിര്‍മിച്ചത്. ഇതിന്റെ കടം തീര്‍ക്കാനാണ് ജോലിക്ക് വിട്ടത്.
ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു. ഗ്രാമത്തില്‍ നിന്ന് പലരും ജോലിക്കായി പുറത്ത് പോകാറുണ്ട്. ഇതിന് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാറില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്രിസ്ത്യന്‍ വിശ്വാസികളാണ്. കന്യാസ്ത്രീകള്‍ ദുര്‍ഗില്‍ അറസ്റ്റിലായതിന് ശേഷം കുടുംബത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha