അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കും.
വാഹനമേതായാലും അത് ഓടിക്കുന്ന ഡ്രൈവര്‍ക്കാണ് ഉത്തരവാദിത്വം. ഉത്തരവാദിത്വം മറക്കുന്ന ഡ്രൈവര്‍മാരാണ് നിരത്തുകളില്‍ അപകടങ്ങളുണ്ടാക്കുന്നത്. ഇന്നലെ നടന്ന അപകടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കടുത്ത നടപടികളെടുക്കും.
ഡ്രൈവിംഗ് പരിശീലനത്തിനിടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അപകടമുണ്ടാക്കിയ കാര്‍ ഗുരുതര നിയമലംഘനം നടത്തിയെന്ന് വ്യക്തമായി. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ നല്‍കിയതാണ് അപകടകാരണമെന്നാണ് മനസിലാക്കുന്നത്.
https://www.facebook.com/Malayalivartha