ഹരിയാനയിലെ ജജ്ജാറില്‍ 3.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി...

ഹരിയാനയിലെ ജജ്ജാറില്‍ 3.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.10നാണ് ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയുടെ സമീപപ്രദേശത്ത് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല.
ഭൗമോപരിതലത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ താഴെയാണ് ഭൂചലന പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി. ഒരു മാസത്തിനിടെ നാലാം തവണയാണ് ഇവിടെ ഭൂചലനം അനുഭവപ്പെടുന്നത്. ജൂലായ് 10, 11, 17 തീയതികളിലുണ്ടായ ഭൂചലനം യഥാക്രമം 2.5, 3.7, 3.3 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























