അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം

അടുത്ത അദ്ധ്യയന വര്‍ഷം (2026-27) മുതല്‍ ഒന്‍പതാം ക്ലാസില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലാണിത്. ജൂണ്‍ 25ന് ചേര്‍ന്ന സി.ബി.എസ്.ഇ ഭരണസമിതി ഇത് അംഗീകരിച്ചിട്ടുണ്ടായിരുന്നു. ഫലപ്രദമായാല്‍ വരുന്ന വര്‍ഷങ്ങളില്‍ പന്ത്രണ്ടാം ക്‌ളാസുവരെ നടപ്പാക്കാനാണ് നീക്കം.
ഓപ്പണ്‍ബുക്ക് പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍, ക്ലാസ് നോട്ടുകള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവ റഫറന്‍സിനായി പരീക്ഷാഹാളില്‍ കൊണ്ടുപോകാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് ഇവയില്‍ നിന്നുള്ള വിവരം നോക്കി അപഗ്രഥിച്ച് ഉത്തരമെഴുതാനാകും
സൂത്രവാക്യങ്ങളടക്കം ഓര്‍ത്തെടുത്ത് എഴുതാവുന്ന പരമ്പരാഗത രീതിയിലാകില്ല ചോദ്യങ്ങള്‍.ഓര്‍മ്മശക്തി അളക്കുന്നതിന് പകരം വിമര്‍ശനാത്മക ചിന്ത വളര്‍ത്തുക, ആശയങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടാക്കുക, പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുക എന്നിവയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും 2023ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും ഇതിനുള്ള നിര്‍ദ്ദേശമുണ്ട്. 2023ല്‍ ഒമ്പത് മുതല്‍ 12-ാം ക്ലാസുവരെ പരീക്ഷണാടിസ്ഥാനത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha