സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് ...

സംസ്ഥാന ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17മത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി. പൊതു വിഭാഗത്തിന് 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ജിഎസ്ടി ഉള്‍പ്പടെ ഫീസ്. രജിസ്‌ട്രേഷന് വെബ്‌സൈറ്റ്: https://registration.iffk.in.
മേളയുടെ ഓഫ്ലൈന്‍ രജിസ്ട്രേഷന്‍ ഇന്നു മുതല്‍ കൈരളി ശ്രീ നിള തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്നും ചെയ്യാം. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മത്സര, മത്സരേതര ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ക്യാമ്പസ് ചിത്രങ്ങള്‍, മ്യൂസിക് വീഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 300 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് .
"
https://www.facebook.com/Malayalivartha