റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യയുടെ വിമാനം; എന്തോ അസ്വഭാവികമായി തോന്നിയെന്ന് ഹൈബി ഈഡൻ എംപി

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഇതേ തുടർന്ന് വിമാന യാത്ര റദ്ദാക്കി. കൊച്ചി -ദില്ലി എയർഇന്ത്യ വിമാനം തുടർന്ന് വൈകി ദില്ലിയിൽ എത്തി. യന്ത്ര തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് നടത്താതെ പിൻവാങ്ങുകയായിരുന്നു വിമാനം .
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മണിക്കൂറുകൾക്കുശേഷമാണ് മറ്റൊരു വിമാനത്തിൽ ദില്ലിയിലെത്തിച്ചത്. പുലർച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടത്. ഇന്ന് പുലർച്ചെ 5.33നാണ് വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തത്
വിമാനം തെന്നിമാറിയ വിവരം യാത്രക്കാരിൽ ഒരാളായ ഹൈബി ഈഡൻ എംപി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചു. ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനത്തിൻറെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത്.
https://www.facebook.com/Malayalivartha