അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

വീണ്ടും രാജ്യത്തെ നടുക്കി കൊണ്ട് മറ്റൊരു കൊലപാതകവും . അതിക്രൂരമായ കൊലപാതകം . ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദിന് സമീപം ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പോലീസ് പിടികൂടിയത്. അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യ സ്വാതി(21)യെയാണ് മഹേന്ദര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു.
വീട്ടില്‍നടത്തിയ പരിശോധനയില്‍ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടല്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നും പോലീസ് പറഞ്ഞു.ശനിയാഴ്ച വൈകീട്ടോടെയാണ് മഹേന്ദര്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം തല, കൈകൾ, കാലുകൾ എന്നിവ വേർപ്പെടുത്തി പ്രതാപസിംഗാരത്തെ മുസി നദിയിൽ ഉപേക്ഷിച്ചു. നഗരത്തില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്നയാളാണ് പ്രതി.
ശനിയാഴ്ച വൈകീട്ട് നാലരയോടെ ഇയാള്‍ വീട്ടില്‍വെച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി. തലയും കൈകാലുകളും ഉള്‍പ്പെടെ വെട്ടിമാറ്റി. തുടര്‍ന്ന് തലയും കൈകാലുകളും വീട്ടില്‍നിന്ന് കൊണ്ടുപോയി നദിയില്‍ ഉപേക്ഷിച്ചു.ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന് മഹേന്ദര്‍ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. സംശയം തോന്നിയ സഹോദരി, നഗരത്തിലുള്ള മറ്റൊരുബന്ധുവിനെ വിവരമറിയിക്കുകയും ഇയാള്‍ മഹേന്ദറിനെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയുംചെയ്തു.
എന്നാല്‍, പോലീസിനോടുംഭാര്യയെ കാണാനില്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാള്‍ ആവര്‍ത്തിച്ചത്. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്.
https://www.facebook.com/Malayalivartha


























