ജപ്പാന്‍, ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് വൈകുന്നേരം പുറപ്പെടും...

ജപ്പാന്‍, ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് വൈകീട്ട് പുറപ്പെടും. ആദ്യം ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ നടക്കുന്ന ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. 2020ലെ ഗല്‍വാന്‍ താഴ്വര സംഘര്‍ഷത്തിനുശേഷം ചൈനയിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.
20,30 തീയതികളില്‍ നടക്കുന്ന 15ാമത് ജപ്പാന്‍ - ഇന്ത്യ ഉച്ചകോടിയില്‍ മോദി സംബന്ധിക്കുമെന്ന് വിദേശ സെക്രട്ടറി വിക്രം മിസ്‌രി പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേറു ഇഷിഗയുമൊത്തുള്ള മോദിയുടെ പ്രഥമ ഉച്ചകോടിയാണിത്.
അതേസമയം 2014ല്‍ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ എട്ടാമത്തെ ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. സന്ദര്‍ശന വേളയില്‍, പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നിവയുള്‍പ്പെടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇരു പ്രധാനമന്ത്രിമാരും അവലോകനം ചെയ്യുകയും ചെയ്യും.
"
https://www.facebook.com/Malayalivartha