ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി.... നിരവധി പേര്‍ക്ക് പരുക്കേറ്റു... താഴ്ന്ന മേഖലയില്‍ വെള്ളം കയറി... നദികള്‍ കരകവിഞ്ഞൊഴുകി

ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി. മിന്നല്‍ പ്രളയത്തില്‍ ദോഡയില്‍ 4 പേരും, കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലില്‍ 6 പേരുമാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. സൈന്യമടക്കം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഒരാഴ്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദോഡ ജില്ലയിലാണ് രാവിലെ മിന്നല്‍ പ്രളയമുണ്ടായത്. താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറുകയും കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്തു.
മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുന്നു. താവി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. കെട്ടിടം തകര്‍ന്നും, വെള്ളപ്പൊക്കത്തില്‍ വീണുമാണ് ആളുകള്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി.
ദോഡ കൂടാതെ കിഷ്ത്വാര്‍, കത്ര മുതലായ ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം ഉച്ചയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. മരിച്ചവരില്‍ അഞ്ചും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികളുണ്ട്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കുകയും അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഫോണ്‍ - ഇന്റര്‍നെറ്റ് ബന്ധവും താറുമാറായി്. വരുന്ന 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്.
https://www.facebook.com/Malayalivartha