പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13ന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചേക്കും...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13ന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ സന്ദര്‍ശനം ബൈരാബി-സൈരാഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനത്തിനായി മിസോറാമിലായിരിക്കും. ഇതിനുശേഷമാകും മണിപ്പൂര്‍ സന്ദര്‍ശനം.
2023ല്‍ മണിപ്പൂര്‍ കലാപം സംഘര്‍ഷം ആരംഭിച്ചശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാകുമിത്. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പൂര്‍ അധികൃതര്‍ .
രണ്ടുവര്‍ഷത്തിലധികമായി മണിപ്പൂരില്‍ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ 260ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 60000ലധികം പേര്‍ പാലായനം ചെയ്തു.
ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ പ്രസിഡന്റ് ഭരണത്തിന്‍ കീഴിലാണ്. 2027 വരെ കാലാവധിയുള്ള സംസ്ഥാന അസംബ്ലി സംഘര്‍ഷങ്ങളെതുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മണിപ്പൂര്‍.
https://www.facebook.com/Malayalivartha


























