ധര്‍മ്മസ്ഥലയില്‍ വിദേശധനസഹായം എവിടെ നിന്നുവന്നു അന്വേഷിക്കാൻ ഇഡി വരുന്നു എന്ന് റിപ്പോർട്ട്

ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ വിദേശ ഫണ്ട് വന്നിട്ടുണ്ടോ, അത് എവിടെ നിന്നു വന്നു, ആര്‍ക്കൊക്കെ നല്‍കി എന്നീ കാര്യങ്ങള്‍ ഇഡി അന്വേഷിക്കുമെന്ന് റിപ്പബ്ലിക് ചാനല്‍ പറയുന്നു
ധര്‍മ്മസ്ഥലയില്‍ സ്ത്രീകളുടെ കൂട്ടക്കൊലയെ, സ്ത്രീകളുടെ ജഡങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടുകയോ ചെയ്തിട്ടില്ലെന്നിരിക്കെ, അത്തരം കഥകള്‍ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഒരു ഹോളിവുഡ് ത്രില്ലര്‍ പോലെ അവതരിപ്പിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഹിന്ദുക്ഷേത്രത്തെ ഇല്ലാതാക്കാന്‍ ആരാണ് ഫണ്ട് ചെയ്തത് എന്ന കാര്യമാണ് ഇഡി അന്വേഷിക്കുക. വിദേശത്ത് നിന്നും വലിയ ധനസഹായം വന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. കാരണം അത്രയും ഫണ്ടില്ലാതെ ഇത്രയും വലിയ ഒരു സംവിധാനം ചലിക്കില്ലെന്ന് ഉറപ്പാണ്. അഭിഭാഷകര്‍, മാധ്യമങ്ങള്‍, എന്‍ജിഒകള്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഇത്രയ്‌ക്ക് ശക്തമായി രംഗത്ത് വരില്ല. ഏകദേശം 9000 യൂട്യൂബര്‍മാര്‍ രംഗത്തുണ്ടായിരുന്നു.കര്‍ണ്ണാടകത്തിലെ ഹിന്ദുവിരുദ്ധ വാര്‍ത്താപോര്‍ട്ടല്‍, കേരളത്തിലെ മാധ്യമങ്ങള്‍, ദേശീയ മാധ്യമങ്ങള്‍ മുതല്‍ ബിബിസി, അല്‍ജസീറ വരെ രംഗത്തെത്തിയിരുന്നു.
സാധാരണ ഒരാള്‍ ഒരു ആരോപണവുമായി വന്നാല്‍ അത് അപ്പാടെ പൊലിപ്പിച്ച് കൊടുക്കുക എന്നത് മാധ്യമധര്‍മ്മമല്ല. ആരോപണം ഉന്നയിക്കുന്ന ആളുടെ വിശ്വാസ്യത, അയാളുടെ മേല്‍വിലാസവും പൂര്‍വ്വ റെക്കോഡുകളും, അയാള്‍ മൂന്നോട്ട് വെയ്‌ക്കുന്ന തെളിവുകളുടെ വിശ്വാസ്യത എന്നിവ പരിശോധിക്കാതെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയായി കൊടുക്കാന്‍ പാടില്ല. അപ്പോള്‍ എന്താണ് മാധ്യമങ്ങളെ ഇല്ലാത്തകാര്യങ്ങള്‍ ഇത്ര ശക്തിയോടെ പറയാന്‍ പ്രേരിപ്പിച്ചിരിക്കുക? പിന്നില്‍ വിദേശഫണ്ടുകള്‍ ഒഴുകിയിട്ടുണ്ട് എന്നാണ് ആരോപണം.
ഇപ്പോള്‍ ധര്‍മ്മസ്ഥലയ്‌ക്ക് പിന്നാലെ ചാമുണ്ഡീക്ഷേത്രത്തെയും ദേവിയെയും കന്നഡ ഭാഷയേയും മതേതരമാക്കാന്‍ ശ്രമം നടക്കുകയാണ്. എന്‍ജിഒ, മാവോയിസ്റ്റ് മാധ്യമ അജണ്ടകളാണ് ഇതിന് പിന്നില്‍. ഇപ്പോള്‍ കര്‍ണ്ണാടക പരീക്ഷണവേദിയാക്കുന്ന ഇവര്‍ നാളെ ഇന്ത്യയാകെ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയാണിത്. ഇതിന് പിന്നില്‍ മതപരിവര്‍ത്തനലോബി പിന്നില്‍ നിന്നും നിഗൂഢമായി കരുക്കള്‍ നീക്കുന്നുണ്ട്. ധര്‍മ്മസ്ഥലയില്‍ നിന്നേ ഈ കുറ്റവാളികളെ പിടികൂടിയാലെ ഇവരുടെ ഭാവി കരുനീക്കങ്ങളേ നുള്ളാന്‍ കഴിയൂ.
അതിനിടെ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്ക് ഒപ്പമാണെന്നും പ്രള്‍ഹാദ് ജോഷി പ്രഖ്യാപിച്ചു.ര്‍ണ്ണാടകയില്‍ ഹിന്ദുത്വത്തിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ഞെട്ടിക്കുന്ന പ്രതിഷേധവുമായി ബിജെപിയുടെ ധര്‍മ്മസ്ഥല ചലോ റാലി. കാവിക്കൊടികളുയര്‍ത്തിക്കൊണ്ട് പതിനായിരക്കണക്കിന് യുവാക്കള്‍ അണിനിരന്നു . ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുത്തു.ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ശക്തികേന്ദ്രമായ ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. കോണ്‍ഗ്രസാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.
https://www.facebook.com/Malayalivartha