ധര്‍മ്മസ്ഥല വീണ്ടും കുഴിച്ച് പരിശോധിക്കണമെന്ന് അഭിഭാഷകര്‍

ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അഭിഭാഷകസംഘം വീണ്ടും ക്ഷേത്രപരിസരങ്ങളില്‍ കുഴിച്ചുപരിശോധിക്കണമെന്നും അതുവഴി ആരോപണങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ മൃതദേഹങ്ങളും എല്ലുകളും കിട്ടുമെന്നും ആവശ്യപ്പെട്ട് രംഗത്ത്. എന്നാല്‍ തല്‍ക്കാലം വീണ്ടും കഴിച്ചുപരിശോധിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) അറിയിച്ചിരിക്കുകയാണ്.
ഈ കേസില്‍ വ്യാജ തെളിവുകള്‍ അടക്കം ശുചീകരണത്തൊഴിലാളിയെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി സാക്ഷിയ്ക്ക് സുരക്ഷ നേടിയെടുത്ത് നല്‍കിയ കെ.വി. ധനഞ്ജയ് എന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വീണ്ടും ഭൂമികുഴിച്ചുള്ള പരിശോധന ആവശ്യപ്പെട്ടത്. നേരത്തെ 13 പ്ലോട്ടുകള്‍ കുഴിച്ചുപരിശോധിച്ചെങ്കിലും കാര്യമായി എല്ലുകളോ, മറ്റ് മൃതദേഹ അവശിഷ്ടങ്ങളോ കിട്ടിയിരുന്നില്ല.
ധര്‍മ്മസ്ഥലയിലെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ച് ഭൂമി കഴിച്ച് പരിശോധിക്കാനായി കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു കോടി രൂപയോളം ചെലവഴിച്ചതായി പറയുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിരുന്നു എന്ന് ശുചീകരണത്തൊഴിലാളി ആരോപിച്ച ചില പ്ലോട്ടുകളില്‍ എട്ടടിയോളം വരെ താഴ്ചയില്‍ കുഴിച്ചാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല.. മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബികള്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍, ഇടത് സംഘടനകള്‍, ഇസ്ലാമിക മതമൗലിക ശക്തികള്‍ എന്നിവര്‍ കൈകോര്‍ത്തുപിടിച്ച് ധര്‍മ്മസ്ഥലക്ഷേത്രത്തെയും ഹിന്ദുത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വലിയൊരു ഗൂഢാലോചനയാണ് നടന്നത്. ഇതിനെതിരെ ബിജെപി നടത്തിയ ധര്‍മ്മസ്ഥല ചലോ റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ നടക്കുന്ന ഹിന്ദു ഏകീകരണ ശക്തിയാണ് റാലിയില്‍ കണ്ടത്. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ തമ്മില്‍ ധര്‍മ്മസ്ഥല വിഷയത്തില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന മാവോയിസ്റ്റ് മീഡിയയുടെ ദുഷ്പ്രചാരണത്തെ കാറ്റില്‍ പറത്തുന്ന രീതിയിലുള്ള ഹൈന്ദവപ്രവര്‍ത്തകരുടെ ഏകീകരണമാണ് ധര്‍മ്മസ്ഥല ചലോ റാലിയില്‍ ദൃശ്യമായത്.
ഇനിയും കുഴിച്ച് പരിശോധിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ലെങ്കില്‍ ജനരോഷം ആളിക്കത്തുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഭീതിയുണ്ട്. മാത്രമല്ല, ധര്‍മ്മസ്ഥല വ്യാജക്കേസ് എന്‍ഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഹൈന്ദവസന്യാസിമാര്‍ നേരിട്ട് കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. ധര്‍മ്മസ്ഥല ചലോ റാലിയില്‍ ബിജെപിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്‍ഐഎ അന്വേഷണമാണ്. അതേ സമയം ചോദ്യം ചെയ്യലുകളില്‍ നിന്നുള്ള വസ്തുതകളും തെളിവുകളും വീണ്ടും ഒരു കുഴിച്ചുപരിശോധന ധര്‍മ്മസ്ഥലയില്‍ ആവശ്യപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും കുഴിച്ചുപരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
https://www.facebook.com/Malayalivartha