Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....


ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

ധര്‍മ്മസ്ഥല കേസിൽ സുപ്രീംകോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യം; അഭയം നൽകിയവർക്കെതിരെ അന്വേഷണം ; തിങ്കളാഴ്ച ഹാജരാകുമെന്ന് ലോറി ഉടമ മനാഫ്; കുരുക്കുകൾ മുറുകുന്നു

06 SEPTEMBER 2025 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മുംബൈ പോലീസിന് 400 കിലോ ആർഡിഎക്സ് ഭീഷണി അയച്ചയാൾ നോയിഡയിൽ അറസ്റ്റിൽ

ചെങ്കോട്ടയിലെ ജൈനമത ചടങ്ങിൽ നിന്ന് ഒരു കോടി വിലമതിക്കുന്ന സ്വർണ്ണ 'കലശം' മോഷ്ടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യൻ സൈന്യം അടുത്ത തലമുറ യുദ്ധത്തിന് തയ്യാറെടുക്കുന്നതിങ്ങനെ ; രുദ്ര, ഭൈരവ, ദിവ്യാസ്ത്രം, ശക്തിബാൻ മാരകമായ തോക്കുകളുടെയും ഡ്രോണുകളുടെയും സംയോജനം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ്

സങ്കടക്കാഴ്ചയായി... കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന്‍ മരിച്ചു

മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എൻജിഒകൾ, മതപരിവർത്തന ലോബികൾ, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്‌ട്രീയക്കാർ, ഇടത് സംഘടനകൾ, ഇസ്ലാമിക മതമൗലിക ശക്തികൾ എന്നിവർ കൈകോർത്തുപിടിച്ച് ധർമ്മസ്ഥലക്ഷേത്രത്തെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ വലിയൊരു ഗൂഢാലോചനയാണ് ധർമ്മസ്ഥലയിൽ നടന്നത് . ധർമ്മസ്ഥല വ്യാജക്കേസ് എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഹൈന്ദവസന്യാസിമാർ നേരിട്ട് കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. ധർമ്മസ്ഥല ചലോ റാലിയിൽ ബിജെപിയും ആവശ്യപ്പെട്ടിരിക്കുന്നത് എൻഐഎ അന്വേഷണമാണ്.

ഇപ്പോൾ ഇതാ ഒരു അഭിഭാഷകസംഘം വീണ്ടും ക്ഷേത്രപരിസരങ്ങളിൽ കുഴിച്ചുപരിശോധിക്കണമെന്നും അതുവഴി ആരോപണങ്ങൾ തെളിയിക്കുന്ന കൂടുതൽ മൃതദേഹങ്ങളും എല്ലുകളും കിട്ടുമെന്നും ആവശ്യപ്പെട്ട് രംഗത്ത്. എന്നാൽ തൽക്കാലം വീണ്ടും കഴിച്ചുപരിശോധിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) അറിയിച്ചിരിക്കുകയാണ്. ഈ കേസിൽ വ്യാജ തെളിവുകൾ അടക്കം ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി സാക്ഷിയ്‌ക്ക് സുരക്ഷ നേടിയെടുത്തത് കെ.വി. ധനഞ്ജയ് എന്ന സുപ്രീംകോടതി അഭിഭാഷകൻ ഉൾപ്പെടെയുള്ള സംഘമാണ്. പക്ഷെ ഇവിടെ മറ്റൊരു സംഘം അഭിഭാഷകർ വീണ്ടും ഭൂമികുഴിച്ചുള്ള പരിശോധന ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കോടതിയിൽ വാദിക്കാൻ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകർ എങ്ങിനെയാണ് ധർമ്മസ്ഥല വ്യാജ ആരോപണക്കേസിൽ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാൻ രംഗത്തെത്തി? ഈ അഭിഭാഷകർക്ക് ഫണ്ട് നൽകിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകർ എന്തിന് അവരുടെ സമയം ചെലവഴിച്ചു? ധർമ്മസ്ഥലയിൽ നിന്നും കുഴിച്ചെടുത്ത തലയോട്ടി എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ശുചീകരണത്തൊഴിലാളിക്ക് വേണ്ടി എന്തിനാണ് ഇവർ വാദിക്കാൻ തയ്യാറായത്? അയാൾ പറഞ്ഞ കഥകൾ വ്യാജമാണെന്ന് ഇവർക്ക് മനസ്സിലായില്ലേ? അതോ മനസ്സിലായിട്ടും ഈ കേസിൽ ഇവർ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി സാക്ഷിയുടെ സ്വകാര്യതെ കാത്തുസൂക്ഷിക്കാനുള്ള പ്രത്യേക നിയമപരിരക്ഷ വാങ്ങിക്കൊടുത്തത് എന്തിനാണ്?

ധർമ്മസ്ഥല കേസിൽ നൂറായിരം ചോദ്യങ്ങൾ ഉയരുകയാണ് . എന്നാൽ ഒന്നിനും കൃത്യമായ ഉത്തരം ഇല്ല.വിദേശഫണ്ടോ അതല്ലെങ്കിൽ ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെയുള്ള ഫണ്ടോ ഈ കേസ് ഉയർത്തിക്കൊണ്ടുവരാൻ ആരോ ഒഴുക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതിന് കർണ്ണാടക ഭരിയ്‌ക്കുന്ന സർക്കാരിലെ ഒരു ശക്തന്റെ പിന്തുണയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടും ധർമ്മസ്ഥയുടെ സൽപ്പേര് നശിപ്പിക്കാൻ വിദേശത്ത് നിന്നും ഫണ്ട് ഒഴുകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് കർണ്ണാടക സർക്കാർ എൻഐഎക്ക് അനുവാദം നൽകിയിട്ടുള്ളത്. അതിനർത്ഥം, വിദേശഫണ്ടല്ല, ഇന്ത്യയ്‌ക്കകത്ത് നിന്നുള്ള ഫണ്ട് തന്നെയായിരിക്കാം എന്നും ചിലർ നിഗമനത്തിലെത്തുന്നു.

അതിനിടെ ധർമ്മസ്ഥയിലെ ഹിന്ദുക്ഷേത്രത്തിനും അതിന്റെ ഭരണാധികാരികൾക്കും നേരെ നുണക്കഥകൾ പറഞ്ഞ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാൻ എത്തിയ സുപ്രീംകോടതി അഭിഭാഷകൻ കെ.വി. ധനഞ്ജയിനെയും സംഘത്തെയും അറസ്റ്റ് ചെയ്യണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ട് ധർമ്മസ്ഥല പ്രദേശവാസി. ധർമ്മസ്ഥല പ്രദേശവാസികളുടെ പ്രതിനിധി എന്ന നിലയ്‌ക്കാണ് രാജേന്ദ്ര അജ് രി ധർമ്മസ്ഥലയിലെ കള്ളക്കഥ ചമച്ചതിന് പിന്നിലുള്ളവരെ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുമ്പാകെ എത്തിയത്. രാജേന്ദ്ര അജ് രി എന്ന വ്യക്തിയാണ് കെ.വി. ധനഞ്ജയിനും അദ്ദേഹത്തിനൊപ്പം ഈ കേസിൽ ഇടപെട്ട മറ്റ് അഭിഭാഷകർക്കും എതിരെ പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകിയത്.

കെ.വി. ധനഞ്ജയിന് പുറമെ മുഖംമൂടി മനുഷ്യന് കോടതിയുടെ സംരക്ഷണം നൽകാൻ മുൻകയ്യെടുത്ത മറ്റ് അഭിഭാഷകരായ ഡിവിൻ, ഒജസി ഗൗഡ, സച്ചിൻ ദേശ് പാണ്ഡെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹം കൂട്ടത്തോടെ മറവു ചെയ്ത ആരോപണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കെ.വി. ധനഞ്ജയിനെ ഏൽപിച്ചതായി മുഖംമൂടി മനുഷ്യൻ പറഞ്ഞിട്ടുള്ളതായി രാജേന്ദ്ര അജ് രി ആരോപിക്കുന്നു. തെറ്റായ വിവരങ്ങൾ നല്കിയതിന്റെ പേരിൽ മുഖംമൂടി മനുഷ്യനായ ശുചീകരണത്തൊഴിലാളികളെ അറസ്റ്റ് ചെയ്തെങ്കിൽ, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാദിക്കാനെത്തിയ ഈ അഭിഭാഷകരെയും അറസ്റ്റ് ചെയ്യണമെന്ന് രാജേന്ദ്ര അജ് രി പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.

കെ.വി.ധനഞ്ജയ് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനാണ്. ഒരൊറ്റ സിറ്റിംഗിന് ലക്ഷങ്ങളുടെ ഫീസ് വാങ്ങുന്ന ആളാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം അഭിഭാഷകർ എത്തിയപ്പോൾ ആർക്കും സംശയം തോന്നിയില്ല. പ്രതി ധർമ്മസ്ഥലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെ എന്ന് എല്ലാവരും കരുതി. അത്രയ്‌ക്ക് ഉറച്ച ചുവടുകളുമായാണ് ഇവർ എത്തിയത്. മാത്രമല്ല, ധർമ്മസ്ഥലയിൽ എത്തിയ പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ജഡങ്ങൾ കൂട്ടത്തോടെ മറവു ചെയ്തു എന്ന നുണയനായ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയെ കൂട്ടി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി സാക്ഷിയുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാനുള്ള കോടതിയുടെ അനുമതി (വിറ്റ് നെസ് പ്രൊട്ടക്ഷൻ) പോലും ഇവർ അനായാസം വാങ്ങിക്കൊടുതിരുന്നു. ചിന്നയ്യ എന്ന മുഖംമൂടി മനുഷ്യനെ സെപ്തംബർ ആറ് വരെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വെയ്‌ക്കാൻ ഉത്തരവായിട്ടുണ്ട്. എന്തായാലും ഇക്കുറി മുഖംമൂടിമനുഷ്യനായ ചിന്നയ്യയ്‌ക്ക് വേണ്ടി ഹാജരാവാൻ വിവാദത്തിന്റെ തുടക്കത്തിൽ രംഗത്തിറങ്ങിയ കെ.വി.ധനഞ്ജയോ സഞ്ജയ് ദേശ് പാണ്ഡെയോ ഒജസി ഗൗഡയോ ഡിവിനോ അനന്യ ഗൗഡയോ മഞ്ജുനാഥോ എത്തിയില്ലെന്നതാണ്. ഇതോടെ ചിന്നയയ്‌ക്ക് വേണ്ടി വാദിക്കാൻ കേസിലെ പ്രതികൾക്ക് സഹായം നൽകുന്ന ലീഗൽ സെല്ലിൽ നിന്നും മൂന്ന് അഭിഭാഷകരുടെ സഹായം കോടതി തേടിയിട്ടുണ്ട്.

അതേസമയം കൂടാതെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര വ്യാജ ആരോപണകേസിൽ ആക്ടിവിസ്റ്റ് ജയന്ത് ടിയെ എസ് ഐ ടി ചോദ്യം ചെയ്തു.
ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ കണ്ടെടുത്തു. വ്യാഴാഴ്ച എസ്‌ഐടി ജയന്തിനെ ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തു. ബെംഗളൂരുവിലെ ജയന്തിന്റെ വീട്ടിൽ താൻ കുറച്ചു ദിവസം താമസിച്ചുവെന്നും പിന്നീട് ജയന്തിനൊപ്പം ന്യൂഡൽഹിയിലേക്ക് മാറി എന്നും തുടർന്ന് പരാതി നൽകാൻ ബെൽത്തങ്ങാടിയിൽ എത്തിയെന്നുമാണ് പരാതിക്കാരൻ ചിന്നയ്യ എസ്‌ഐടിയോട് പറഞ്ഞത്.

യുണൈറ്റഡ് മീഡിയ എന്ന യുട്യൂബ് ചാനല്‍ ഉടമയായ അഭിഷേകിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സാക്ഷിയെന്ന നിലയില്‍ സംരക്ഷണമുള്ള ശുചീകരണത്തൊഴിലാളിയെ മുഖം മൂടി മാറ്റി അഭിമുഖം നടത്തിയ യൂട്യൂബറാണ് അഭിഷേക്. ഇതുവഴി നിയമലംഘനം നടത്തിയെന്നതാണ് ഇയുളുടെ പേരിലുള്ള കേസ്.

കൂടാതെ ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ തിങ്കളാഴ്ച ഹാജരാകുമെന്ന് ലോറി ഉടമ മനാഫ്. ഓണമായതിനാൽ ഇപ്പോൾ ഹാജരാകില്ലെന്നും സെപ്തംബർ എട്ട് തിങ്കളാഴ്ചയേ ഹാജരാകൂ എന്ന് മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം കാര്യമായി തന്നെ മനാഫിനെ ചോദ്യം ചെയ്യും. അപ്പോൾ നൽകുന്ന മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും. നാളെ എൻഐഎ വരെ അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ അന്നേരവും മനാഫിന് ഈ മൊഴിയിൽ ഉറച്ചുനിൽക്കേണ്ടതായും വരും. തുടക്കം മുതൽ ഈ കേസിന് മുന്നിൽ നിന്ന വ്യക്തിയാണ് മനാഫ്. സ്വന്തം യുട്യൂബിലൂടെ മാത്രമല്ല, കേരളത്തിലെ മുഴുവൻ ചാനൽ ചർച്ചകളിൽ പങ്കെടുത്തും മാധ്യമങ്ങളെ മുഴുവൻ കോർത്തിണക്കിയും സജീവമായ പ്രവർത്തനങ്ങളാണ് മനാഫ് ഈ കേസിൽ നടത്തിയിരുന്നത്.

സാധാരണഗതിയിൽ വലിയ വീറും വാശിയോടെയും സംസാരിക്കുന്ന മനാഫ് ഇപ്പോൾ അൽപം ദുർബലനായാണ് കാണപ്പെട്ടത്. ഇതിനെ നിയമപരമായി നേരിടുമെന്നും ജനങ്ങളോട് പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്ന് മനാഫ് പറഞ്ഞാലും പറഞ്ഞതിൽ ഏറെയും കള്ളങ്ങളായിരുന്നുവെന്ന് തെളിഞ്ഞ സ്ഥിതിക്ക് എങ്ങിനെയാണ് പറഞ്ഞതിൽ ഉറച്ചുനിൽക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല മനാഫിന് പ്രത്യേക അന്വേഷണ സംഘം നൽകിയിരിക്കുന്നത് ശക്തമായ നോട്ടീസാണ്. അതായത് ഹാജരായില്ലെങ്കിൽ ക്രിമനിൽ നടപടിക്രമങ്ങളുടെ ഭാഗമായി അടുത്ത നടപടി കൈക്കൊള്ളുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ഒന്നും പോരാതെ ഇടയ്‌ക്കിടെ തന്റെ സ്വദേശം മാറ്റുന്ന ആൾ ആണ് മനാഫ് താൻ കേരളത്തിന്റെ പ്രതിനിധിയാണെന്ന് പറയുന്ന മനാഫ് എന്തുകൊണ്ടാണ് കർണ്ണാടകത്തിലെ ധർമ്മസ്ഥലയിലെ പ്രശ്നത്തിൽ ഇടപെടുന്നത് എന്ന് ചോദിക്കുമ്പോൾ താൻ കർണ്ണാടകത്തിലെ ധർമ്മസ്ഥല സ്വദേശിയാണെന്നും തന്റെ ബന്ധു എംഎൽഎ ആണെന്നും മറ്റും വിശദീകരിക്കാറുണ്ട്. മനാഫ് കേരളക്കാരനാണോ അതോ കർണ്ണാടകക്കാരനാണോ എന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും അന്വേഷണം പുരോഗമിക്കുമ്പോൾ എല്ലാത്തിനും മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (14 minutes ago)

സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു...  (20 minutes ago)

റിപ്പോർട്ട് പുറത്ത്  (26 minutes ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (41 minutes ago)

നോയിഡയിൽ അറസ്റ്റിൽ  (43 minutes ago)

സ്വര്‍ണവില 80,000ത്തിലേക്ക്....  (48 minutes ago)

കലശം' മോഷ്ടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത്  (54 minutes ago)

അഭ്യൂഹങ്ങൾ പടരുന്നു  (1 hour ago)

.വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായ പരുക്ക്  (1 hour ago)

ട്രംപിനെ കാണില്ല ഉറപ്പിച്ച് മോദി..! ചവിട്ടി എറിഞ്ഞു..! അമേരിക്കയിൽ ഇനി കാലുകുത്തില്ല..! മോദിയുടെ ശപഥം  (1 hour ago)

സെപ്റ്റംബർ ഇരുപത്തിയാറിന്  (1 hour ago)

വിലായത്ത് ബുദ്ധ ടീസർ എത്തി  (1 hour ago)

ചെളി നീക്കം ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു....  (1 hour ago)

രാവണ പ്രഭു എത്തുന്നു  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ...  (1 hour ago)

Malayali Vartha Recommends