പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം.. മണിപ്പൂരില്‍ എയര്‍ ഗണ്ണുകള്‍ക്ക് നിരോധനം....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മണിപ്പൂരില്‍ എയര്‍ ഗണ്ണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സെപ്തംബര്‍ 13ന് എയര്‍ ഗണ്ണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് ധാരുണ്‍ കുമാറാണ് ഉത്തരവിറക്കിയിരിക്കുന്നത്.
എയര്‍ ഗണ്ണുകള്‍ കൊണ്ടു നടക്കുന്നത് ചുരാചന്ദ്പൂര്‍ ജില്ലയില്‍ അടിയന്തരമായി നിരോധിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവില്‍ പറയുന്നു. ആരെങ്കിലും ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ കടുത്ത നടപടികളുണ്ടാവുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് .
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് കുക്കി സംഘടനകള്‍. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പ്രദേശം സന്ദര്‍ശിക്കുന്നതെന്നും ചരിത്രപരവും അപൂര്‍വവുമായ സന്ദര്‍ഭമാണെന്നും കുക്കി സംഘടനകള്‍
തങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഭരണ സംവിധാനം വേണമെന്ന കാലങ്ങളായുള്ള ആവശ്യം പ്രധാനമന്ത്രി പരിഗണിക്കണം.
സമാധാനം, സുരക്ഷ, നിലനില്‍പ് എന്നിവയുടെ ആവശ്യകതയില്‍ നിന്നാണ് ഇത്തരമൊരു കാര്യം മുന്നോട്ടുവെക്കുന്നതെന്നും വ്യക്തമാക്കി സംഘടന.
"
https://www.facebook.com/Malayalivartha