പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന....

ഇന്ത്യ യുഎസ് ബന്ധം ഉലഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഡീസംബർ അഞ്ച് , ആറ് തീയതികളിൽ പുട്ടിൻ ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിച്ചിരുന്നു.
പുടിന്റെ ഇന്ത്യ സന്ദർശനത്തെ കുറിച്ച് അന്ന് തന്നെ സ്ഥിരീകരണം ഉണ്ടായെങ്കിലും ,സന്ദർശന തീയതിയെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ചൈനയിൽ നടന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ മോദിയും പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നതിന് പിന്നാലെയാണ് സന്ദർശന തീയതിയിൽ വ്യക്തത വന്നത്.
അതേസമയം അമേരിക്കൻ സമ്മർദ്ദങ്ങൾക്കിടയിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha
























