വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ബീഹാറില്‍ ജോഗ്ബാനിദാനപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പൂര്‍ണിയ ജംഗ്ഷന് സമീപം കസ്ബയിലായിരുന്നു അപകടം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ദുര്‍ഗാ പൂജയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ പുലര്‍ച്ചെ 4.40 ഓടെയാണ് ട്രെയിന്‍ ഇടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ പൂര്‍ണിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചു.
അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്കയച്ചു. ഒരാഴ്ചക്കിടെ ബിഹാറില്‍ വന്ദേഭാരത് രണ്ടാമത്തെ തവണയാണ് അപകടത്തില്‍പ്പെടുന്നത്.
https://www.facebook.com/Malayalivartha