വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത സഹായത്തില്‍ അവഹേളനമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിന് 260.56 കോടി മാത്രം അനുവദിച്ച കേന്ദ്ര തീരുമാനത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ശക്തമായ അതൃപ്തിയുണ്ടെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേത് രാഷ്ട്രീയ വിവേചനമെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. വയനാട് ദുരന്തത്തില്‍ നിന്ന് കരകയറാന്‍ 2221.03 കോടി ആവശ്യപ്പെട്ട കേരളത്തിന് 260. 56 കോടിയുടെ നക്കാപ്പിച്ച അനുവദിച്ചത് അത്യന്തം അവഹേളനമാണെന്നും മന്ത്രി രാജന്‍ പറഞ്ഞു. കേരളത്തിനുള്ള കേന്ദ്രസഹായം 'കുമ്പിളില്‍ത്തന്നെ' എന്ന നിലയിലാണ് ഇതുമായി ബന്ധപ്പെട്ട പൊതുവികാരം.
കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം 2221.03 കോടിയാണ് കേരളം പോസ്റ്ര് ഡിസാസ്റ്രര്‍ നീഡ് അസസ്‌മെന്റ് പ്രകാരം ആദ്യം ആവശ്യപ്പെട്ടത്. അതിനുശേഷം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം 1202 കോടിയുടെ നഷ്ടം കാണിച്ച് വീണ്ടും കേന്ദ്രത്തിന് മുന്നില്‍ ഒരു അഭ്യര്‍ത്ഥനവച്ചു. പിന്നാലെ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് വയനാട് ദുരന്തത്തെ എല്‍ ത്രീ (അതി തീവ്ര ദുരന്തം) വിഭാഗത്തില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ വേണ്ട പരിശോധന നടത്തി ഇവിടെ തീരുമാനമെടുക്കാമെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചെങ്കിലും ഇതിനു താമസം നേരിട്ടു. കേരളം ആവശ്യപ്പെട്ടപ്പോള്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് എന്‍.ജി.ഒകളുടെയും നല്ല സാമ്പത്തികസഹായം ലഭ്യമാവുമായിരുന്നുവെന്നും റവന്യു വകുപ്പ് വിശദമാക്കുന്നു.
https://www.facebook.com/Malayalivartha
























