കല്‍ക്കരിപ്പാടം അഴിമതി; പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണ ആവശ്യം സുപ്രീം കോടതി തള്ളി
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അന്തിമ തീര്‍പ്പ് ആയിട്ടില്ലെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറി പദവി ഇല്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ കോടതിയുടെ സഹായത്തിന് അമിക്കസ് ക്യൂറിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി.
സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. കല്‍ക്കരി വകുപ്പ് സെക്രട്ടറിയെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഹിന്‍ഡാല്‍കോയ്ക്ക് പാടം നല്കാന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നാനായിക്ക് ശൂപാര്‍ശ ചെയ്തതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.
കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പി.സി. പരേഖിനെയും കുമാരമംഗലം ബിര്‍ളയെയും സി.ബി.ഐ. കേസിലുള്പ്പെടുത്തിയതിനു പിന്നാലെ, ഞാന്‍ തെറ്റുകാരനെന്ന് സി.ബി.ഐ. കരുതുന്നെങ്കില്‍, പ്രധാനമന്ത്രിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന പരേഖിന്റെ പരാമര്‍ശം വിവാദമായിരുന്നു.
https://www.facebook.com/Malayalivartha