സിവില്‍ സര്‍വീസ് ബോര്‍ഡ് വേണമെന്ന് സുപ്രീം കോടതി; വാക്കാലുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതില്ല
സിവില്‍ സര്‍വീസ് നിയമനത്തിന് കേന്ദ്ര-സംസ്ഥാന തലത്തില്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് വേണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ നിയമരൂപീകരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര് സുബ്രഹ്മണ്യമടക്കം വിരമിച്ച 82 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കാലുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇതോടെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം,അച്ചടക്ക നടപടി എന്നിവ നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിന് ഇല്ലാതാവും.
ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഭരണരംഗത്ത് സമഗ്രമാറ്റത്തിന് വഴിവെക്കുന്ന വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha