പാട്ന സ്ഫോടന പരമ്പരയിലെ പ്രതി മരിച്ചു; ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു
ബീഹാര്‍ തലസ്ഥാനമായ പാട്നയില്‍ ബി.ജെ.പി റാലിക്കിടെയുണ്ടായ സ്ഫോടന പരമ്പരയിലെ പ്രതി താരിഖ് മരിച്ചു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇന്തിരാഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ മൂത്രപ്പുരയില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് താരിഖിന് ഗുരുതരമായ പരിക്കേറ്റത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇംതിയാസ് അന്‍സാരിയും താരിഖുമാണ് മൂത്രപ്പുരയില്‍ ബോംബ് സ്ഥാപിച്ചത്. ഇംതിയാസിനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് പിടികൂടി. ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരാണ്.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് തൊട്ടുമുമ്പ് പട്നയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ആറുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha