ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍

ബംഗാളിലെ നാദിയ ജില്ലയില്‍ നിലവില്‍ രണ്ട് നിപ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ഏഷ്യന്‍ രാജ്യങ്ങള്‍. മുന്‍കാലങ്ങളില്‍ നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത കിഴക്കനേഷ്യന്‍ രാജ്യങ്ങളാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളില്‍ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ താപനില പരിശോധന നിര്‍ബന്ധമാക്കി.
മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന മാരകവൈറസാണ് നിപ. വവ്വാലുകള്‍, പന്നികള്‍ തുടങ്ങിയവയിലൂടെയാണ് നിപ രോഗാണു മനുഷ്യരിലേക്ക് കടക്കുന്നത്. കേരളത്തില്‍ ആദ്യം നിപ ഭീഷണി സൃഷ്ടിച്ചത് 2018ലാണ്. അന്ന് കോഴിക്കോട്ടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചു. കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് രോഗം തടഞ്ഞത്.
ഏകദേശം ഒന്നരമാസത്തോളമാണ് അന്ന് കേരളം മുള്‍മുനയില്‍ നിന്നത്. പിന്നീടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മികച്ച ചികിത്സിയിലൂടെയും പ്രതിരോധമാര്‍ഗങ്ങളിലൂടെയും രോഗ വ്യാപനം തടയാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























