രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍

തനിക്ക് പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും എന്ന് തരൂര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയോടും തരൂര്‍ നേരിട്ട് ചര്‍ച്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചാണ് ഇരു നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം ചര്‍ച്ചകള്‍ നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിപിഎമ്മിലേക്ക് തരൂര്‍ പോകുന്നുവെന്നും ഇതിനായി ഗള്‍ഫില്‍ ഒരു വ്യവസായിയുടെ സഹായത്തില്‍ ചര്‍ച്ച നടന്നെന്നും വന്ന വാര്‍ത്തകളെ തരൂര്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. 'ദുബായിയില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം മാദ്ധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോടേ പറയൂ.' തരൂര്‍ വ്യക്തമാക്കി. ഇന്ന് തരൂര്‍ ഖാര്‍ഗെയോടും രാഹുലിനോടും അറിയിച്ച അഭിപ്രായങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പാര്‍ട്ടി കണക്കിലെടുക്കാനാണ് ശ്രമം.
കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തരൂര്‍ നടത്തിയ അഭിപ്രായങ്ങളോടെയാണ് അദ്ദേഹവും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലെ ബന്ധം മോശമാകാന്‍ തുടങ്ങിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതില്‍ അന്ന് തരൂര്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു. വിഷയത്തില്‍ സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ തരൂരിനെ ബിജെപി ക്ഷണിച്ചതോടെ ബന്ധം വീണ്ടും വഷളായി. തരൂര്‍ ഈ ക്ഷണം സ്വീകരിച്ചിരുന്നു. മാത്രമല്ല സംഘത്തെ നയിച്ചതും തരൂരായിരുന്നു.
ഇന്ത്യയിലെ രാഷ്ട്രീയത്തിലെ കുടുംബവേരുകളെക്കുറിച്ചുള്ള തരൂരിന്റെ ലേഖനവും കോണ്‍ഗ്രസ് നേതൃത്വവുമായി അപ്രിയമുണ്ടാകാന്‍ കാരണമായി. നേരത്തെ 2022ല്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിനായി സോണിയാ ഗാന്ധിയ്ക്ക് കത്ത് നല്‍കിയ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു തരൂര്‍. ശേഷം പാര്‍ട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. 84 ശതമാനം വോട്ടോടെ നെഹ്‌റു കുടുംബം പിന്തുണച്ച ഖാര്‍ഗെ പ്രസിഡന്റായി. എന്നാല്‍ തരൂരിന് 11 ശതമാനത്തിലധികം വോട്ട് നേടാനായി.
https://www.facebook.com/Malayalivartha
























