സ്ത്രീ മുന്നേറ്റത്തിനായിതാ മറ്റൊരു സംരംഭവും കൂടി; സ്ത്രീകള്‍ക്കു മാത്രമായി ഒരു ടെക്‌നോപാര്‍ക്ക്

സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇക്കാലയളവില്‍ എന്തിനും ഏതിനും എവിടെയും സ്ത്രീ ശാക്തികരണമാണ്. ഇന്ന് എല്ലാമേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം പ്രകടമാണ്. അവിശ്വസനീയമാംവിധം ബസ്സുകളും ട്രക്കുകളും കണ്ടെയ്‌നറുകളും സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതിനോടൊപ്പം ഇപ്പോഴിതാ ഒരു സംരംഭം കൂടി ഒരുങ്ങുകയാണ്.
സ്ത്രീകള്‍ക്കു വേണ്ടി ബെംഗലൂരുവില്‍ ഒരു ടെക്‌നോപാര്‍ക്കാണ് രൂപീകരിക്കുന്നത്. കര്‍ണ്ണാടക സര്‍ക്കാരാണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് മുന്നിട്ടിറങ്ങുന്നത്. 300 ഏക്കറിലാണ് ടെക്‌നോപാര്‍ക്ക് ഉയരാന്‍ പോകുന്നത്.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഐ.ടി, ഫുഡ് പ്രോസസ്സിംഗ്, ടെക്സ്റ്റയില്‍സ്, ടെലികോം, ഇലക്‌ട്രോണിക്‌സ് എന്നി വിഭാഗത്തില്‍ 135 കോടിയുടെ നിക്ഷേപവും 2800 സ്ത്രീകള്‍ക്ക് ജോലിയുമാണ് ടെക്‌നോപാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. സ്ത്രീ സംരഭകര്‍ക്ക് അവസരം കുറഞ്ഞുവരുന്നതിന്റെ ഭാഗമായാണ് ടെക്‌നോപാര്‍ക്ക് ആരംഭിക്കുന്നതെന്ന് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ രക്തന പ്രഭ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























