രാജ്യത്തെ ആദ്യത്തെ അര്‍ദ്ധ അതിവേഗ ട്രെയിന്‍ ഗതിമാന്‍ പ്രയാണം ആരംഭിച്ചു

ഇന്ത്യയിലെ ആദ്യ അര്‍ദ്ധ അതിവേഗ ട്രെയിനായ 'ഗതിമാന്‍' ഒരു പുത്തന്‍ യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രയാണം ആരംഭിച്ചു. റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ലാഗ് ഓഫ് ചെയ്തു.100 മിനിറ്റിനുള്ളില്‍ ആഗ്ര മുതല്‍ ഡല്‍ഹി വരെ 200 കിലോമീറ്റര്‍ ആണ് ഈ ട്രെയിന്‍ താണ്ടുന്നത്. റോസാപൂക്കളുമായി എയര്‍ ഹോസ്റ്റസുമാര്‍ യാത്രക്കാരെ സ്വാഗതം ചെയ്തു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഈ ട്രെയിന്റെ ആദ്യത്തെ യാത്ര നിസ്സാമുദ്ദീന്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ആണ് പുറപ്പെട്ടത്.
ആദ്യ അര്‍ദ്ധ അതിവേഗ ട്രെയിന്‍ യാത്ര ആരംഭിക്കുന്ന ഈ ദിവസം സന്തോഷത്തിന്റേതാണ്. റഫ്ദാര്‍ ദൗത്യത്തിന്റെ ഭാഗമായി, ഓര്‍ഡിനറിയെന്നോ എക്‌സ്പ്രസ് എന്നോ നോക്കാതെ, എല്ലാ ട്രെയിനുകളുടെയും വേഗത വര്‍ദ്ധിപ്പിക്കണം. ഇത് എളുപ്പകരമായ കാര്യമല്ല. അതിനായി ഒരു പദ്ധതി ഉണ്ട്, എന്നാല്‍ അതിന് സമയം എടുക്കുമെന്നും സുരേഷ്പ്രഭു പറഞ്ഞു.
അതിശക്ത അടിയന്തിരാവസ്ഥ ബ്രേക്കിങ് സംവിധാനം, രണ്ട് എക്‌സിക്യുട്ടീവ് എസി ചെയര്‍ കാറുകള്‍, എട്ട് എസി ചെയര്‍ കാര്‍ കോച്ചുകള്‍, ഓട്ടോമാറ്റിക് ഫയര്‍ ആലാറം, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍, സ്ലൈഡിങ് ഡോറുകള്‍, 5500 എച്ച് പി ഇല്ക്ട്രിക് എഞ്ചിന്‍, വൈഫൈ സംവിധാനം, ബയോ ടോയ്‌ലെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഗതിമാനില്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























