ബിജെപി വന്നാല്‍ ആസാമിനു മുകളിലൂടെ അനധികൃതമായി ഒരു പക്ഷിപോലും പറക്കില്ലെന്ന് അമിത് ഷാ

ബിജെപി അധികാരത്തില്‍ വന്നാല്‍ ആസാമിനു മുകളിലൂടെ അനധികൃതമായി ഒരു പക്ഷിപോലും പറക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആസാമിലേക്കുള്ള ബംഗ്ലാദേശികളുടെ കുടിയേറ്റത്തെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമര്‍ശം. കുടിയേറ്റക്കാര്‍ ആസാമിലെ യുവാക്കളുടെ തൊഴിലുകള്‍ പിടിച്ചുപറിക്കുകയാണ്. തരുണ്‍ ഗൊഗോയിക്കും കോണ്‍ഗ്രസിനും ആവശ്യമുണ്ടായിരുന്നെങ്കില്‍, അവര്‍ക്ക് കഴിഞ്ഞ 50 വര്‍ഷത്തിനിടെ കുടിയേറ്റം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു. ആസാമില്‍ ബിജെപി വന്നാല്‍ കുടിയേറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























