ദില്ലി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

മൂന്ന് പാക് ഭീകരരും ഒരു ഇന്ത്യക്കാരനും സ്‌ഫോടക വസ്തു ഘടിപ്പിച്ച കാറില്‍ പഞ്ചാബിലെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ദില്ലി സ്‌പെഷല്‍ സെല്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ ദില്ലി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
ചാര നിറമുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ജമ്മുകാശ്മീരിലെ ബനിഹാല്‍ ടണല്‍ വഴിയാണ് ഇവര്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുഴുവന്‍ സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും പൊലീസ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.
ജെകെ 01 എബി 2654 എന്ന നമ്പറിലുള്ള കാറാണ് പഞ്ചാബിലെത്തുമെന്ന് കരുതുന്നത്. ഇന്ന് രാത്രിയോടെ ഈ വാഹനം ബനിഹാല്‍ ടണല്‍ കടക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ ഓഫീസുകള്‍, സൈനിക ഓഫീസുകളും താവളങ്ങളും, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവക്ക് സമീപവും ജാഗ്രത ശക്തമാക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























