മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ പത്‌നി കമല അന്തരിച്ചു

മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയുടെ ഭാര്യ കമല അദ്വാനി (83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു മരണം. സംസ്‌കാരം ഇന്നു ഡല്‍ഹിയില്‍ നടത്തും. അദ്വാനിയുടെയും കമലയുടെയും അമ്പതാം വിവാഹവാര്‍ഷികം കഴിഞ്ഞ വര്‍ഷം ആഘോഷിച്ചിരുന്നു. പ്രതിഭ, ജയന്ത് എന്നിവരാണു മക്കള്‍.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബറില്‍ കമലയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലേക്കു കൊണ്ടുപോയി. ഓര്‍മക്കുറവ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയിരുന്നു. അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചതോടെ ഇന്നലെ വീണ്ടും എയിംസിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബി.ജെ.പി. പ്രവര്‍ത്തകരെ എല്ലായ്‌പ്പോഴും പ്രോല്‍സാഹിപ്പിച്ചിരുന്ന വ്യക്തിത്വമാണു കടന്നുപോയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. അദ്വാനിയുടെ പിന്നിലെ ശക്തിയായിരുന്ന അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























