നൂറു രൂപ നഷ്ടപ്പെട്ടു: യുവാവ് ആത്മഹത്യ ചെയ്തു

ഡല്‍ഹിയിലെ കല്യാപുരിയില്‍ പതിനെട്ടുകാരനായ യുവാവ് നൂറു രൂപ നഷ്ടപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. ശിവം എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. താഴ്ന്ന വരുമാനമുള്ള വീട്ടിലെ അംഗമാണ് ശിവ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഒരു കല്ല്യാണ വീട്ടില്‍ വെയ്റ്ററായി ജോലി ചെയ്തതിന് ശേഷം തിരികെ വരുകയായിരുന്നു ശിവം. മുന്നൂറുരൂപയായിരുന്നു ഇതിന് ശമ്പളമായി ലഭിച്ചത്. വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയില്‍ ഇതില്‍ നിന്ന് നൂറുരൂപ നഷ്ടമായി. പണത്തിനായി വളരെ നേരം തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് അയല്‍ക്കാര്‍ പറയുന്നു.
രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞെത്തിയ ശിവയുടെ അച്ഛനാണ് ആത്മഹത്യാ വിവരം ആദ്യം അറിയുന്നത്. വാതിലില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ശിവത്തെ കണ്ടെത്തിയത്.
സ്ഥലത്തു നിന്നും ആത്മഹത്യകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പണം നഷ്ടമായതില്‍ നിരാശയിലായിരുന്നു ശിവമെന്ന് അയല്‍ക്കാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ശിവം മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























