വാഹനത്തില്‍ ടിന്റ് ഗ്ലാസ്; സൂപ്പര്‍ താരത്തിന് 700 രൂപ പിഴയിട്ടു

കാര്യം സൂപ്പര്‍ സ്റ്റാറും സൂപ്പര്‍ താരവുമൊക്കെ ആയാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരേ പോലെയാണ്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ കാറിന് പിഴയിട്ട് നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാണെന്ന് ഹൈദരാബാദ് പോലീസാണ് ഒന്നു കൂടി തെളിയിച്ചു.
താരം തന്റെ റേഞ്ച് റോവര്‍ കാറില്‍ ടിന്റ് ഗ്ലാസ് ഉപയോഗിച്ചതിനാണ് ഹൈദരാബാദ് ട്രാഫിക് 700 രൂപ പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ താരമുണ്ടായിരുന്നെങ്കിലും ഡ്രൈവറിന്റെ പേരിലാണ് പിഴ എഴുതിയത്.
നിശ്ചിത അളവില്‍ സുതാര്യതയുള്ള ടിന്റ് ഗ്ലാസ് മാത്രമെ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ എന്ന് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നതിനാണ് താരത്തിന്റെ കാറിന് പിഴ ചുമത്തിയത്. ഐ.ഡ്രീം ന്യൂസ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























