മെക്‌സിക്കന്‍ അംബാസിഡറുടെ ഔദ്യോഗിക വാഹനം ഓട്ടോറിക്ഷ

ജനപ്രതിനിധികള്‍ ആഡംബരങ്ങള്‍ക്ക് പിന്നാലെ പായുന്ന ഇന്ത്യയില്‍ മെക്‌സിക്കന്‍ അംബാസഡര്‍ ലളിതജീവിതം കൊണ്ട് മാതൃകയാകുന്നു. ഇന്ത്യയിലെ അംബാസഡര്‍ മെല്‍ബ പ്രിയയുടെ ഔദ്യോഗിക വാഹനം ഓട്ടോറിക്ഷയാണ്. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ നയതന്ത്ര പ്രതിനിധികളും മറ്റ് ഭരണത്തലവന്‍മാരും എസ്.യു.വികളില്‍ പായുമ്പോഴാണ് മെല്‍ബയുടെ ഓട്ടോറിക്ഷയിലെ സഞ്ചാരം.
മെക്‌സിക്കന്‍ ഫഌഗും പൂക്കളും പെയിന്റ് ചെയ്തു ചേര്‍ത്ത നയതന്ത്ര പ്രതിനിധിയുടെ വാഹനമെന്ന് സൂചിപ്പിക്കുന്ന നീല നമ്പര്‍ പ്ലേറ്റിലുള്ള ഓട്ടോറിക്ഷ ഇപ്പോള്‍ ഡല്‍ഹി നിവാസികള്‍ക്ക് സുപരിചിതമാണ്. മെല്‍ബയുടെ ഓട്ടോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും സുപരിചിതമാണ്. മെല്‍ബയുടെ ഔദ്യോഗിക വാഹനത്തിന് ചില ഇടങ്ങളിലെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവവുമുണ്ട്.
ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നയതന്ത്ര പ്രതിനിധിയാണെന്ന് പറഞ്ഞിട്ടും ഓട്ടോയില്‍ എത്തിയ മെല്‍ബയെ അകത്തേക്ക് കയറ്റി വിടാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ല. ഐ.എച്ച്.സിയില്‍ മെല്‍ബ പങ്കെടുക്കേണ്ട പരിപാടിയുടെ സംഘാടകര്‍ ഇടപെട്ടിട്ടു പോലും പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവമുണ്ടായി. അതേസമയം തന്റെ ഓട്ടോ യാത്രയ്ക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രശംസ ലഭിച്ചതായി മെല്‍ബ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























