ഇനി പാചക വാതകത്തിനായി അലയേണ്ട, അഞ്ച് കിലോ വരുന്ന പാചക വാതക സിലിണ്ടറുകള്‍ എല്ലാ പെട്രോള്‍ പമ്പുകളില്‍ നിന്നും ലഭിക്കും

പാചകവാതകത്തിനായി നെട്ടോട്ടമോടുന്നവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇനിമുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. അഞ്ച് കിലോ വരുന്ന ചെറിയ പാചക സിലിണ്ടറുകളാണ് രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകള്‍ വഴിയും വില്‍ക്കാന്‍ പെട്രോള്‍ മന്ത്രാലയം അനുമതി നല്‍കിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ആദ്യം ആയിരം രൂപയും പിന്നീട് 250 രൂപയുമായിരിക്കും വില.
ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിന് രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്ന പമ്പുകളില്‍ നിന്ന് ഇത്തരം സിലിണ്ടറുകള്‍ വില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇത് വിജയമായതിനെ തുടര്‍ന്നാണ് എല്ലാ പമ്പുകള്‍ക്കും അനുമതി നല്‍കിയത്. പക്ഷെ തെരഞ്ഞെരുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഈ സൗകര്യം പീന്നീട് മാത്രമേ ലഭ്യമാകുകയുള്ളൂ. സുരക്ഷ മാനദണ്‌ഡങ്ങള്‍ പാലിക്കുന്ന എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും സിലിണ്ടര്‍ വില്‍ക്കാന്‍ അനുമതി നല്‍കും. തിരിച്ചറിയല്‍ രേഖകളുള്ള ആര്‍ക്കും ഈ സിലിണ്ടര്‍ വാങ്ങാവുന്നതാണ്. പമ്പുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഇത് ഏറെ പ്രയോജനകരവുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha