ഓട്ടോ ചാര്‍ജ് കൂടുതല്‍ നല്‍കാതിരുന്ന യാത്രക്കാരന്റെ പുറത്ത് ഡ്രൈവര്‍ ഓട്ടോ ഓടിച്ചു കയറ്റി

പാവങ്ങളുടെ വാഹനമാണ് ഓട്ടോ. സാധാരണക്കാരായ യാത്രക്കാരോട് വളരെ മാന്യമായി പെരുമാറുന്നവരാണ് ഓട്ടോ ഡ്രൈവര്‍മാര്‍. എന്നാല്‍ ചിലരെങ്കിലും ഇതുപോലെ അക്രമവാസന കാണിക്കാറുണ്ട്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ കുടുതല്‍ നിരക്ക് നല്‍കാന്‍ തയ്യാറാകാതിരുന്ന യാത്രക്കാരന്റെ പുറത്ത് ഓട്ടോ കയറ്റി.
സി.എസ്.ഇ.ബി ചൗക്കില്‍ നിന്നും നിഹാരികയിലേക്ക് സവാരി വിളിച്ച യാത്രക്കാരന്റെ പുറത്താണ് ഡ്രൈവര്‍ ഓട്ടോ ഓടിച്ച് കയറ്റിയത്. സി.ജി 12, 1277 എന്ന ഓട്ടോയുടെ ഡ്രൈവറാണ് അധിക തുകയ്ക്ക് വേണ്ടി യാത്രക്കാരനെ ക്രൂരമായി ആക്രമിച്ചത്.
പത്ത് രൂപ യാത്രാ നിരക്ക് ഈടാക്കേണ്ടതിന് പകരം ഡ്രൈവര്‍ 50 രൂപ ചോദിച്ചതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്. അധിക തുക നല്‍കാന്‍ യാത്രക്കാരന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രകോപിതായ ഡ്രൈവര്‍ ഇയാളുടെ പുറത്ത് ഓട്ടോ ഓടിച്ച് കയറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























