പാകിസ്താനില്‍ തെളിവായി ഹാജരാക്കിയ ഗ്രനേഡ് കോടതിക്കകത്ത് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ തെളിവായി ഹാജരാക്കിയ ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ഇന്നലെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയ ഹാന്‍ഡ് ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്. അതീവ പ്രാധാന്യമുള്ള കേസ് ജഡ്ജി വാദം കേട്ടുകൊണ്ടിരിക്കെയാണ് ഇത് പൊട്ടിത്തെറിച്ചത്. ഭീകരവാദി എന്ന് കരുതുന്നയാളില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
കേസുമായി ബന്ധപ്പെട്ട് പോലീസ് ഏതാനും സ്‌ഫോടക വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ ഒരു ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് അപകടം. മൂന്ന് പേര്‍ക്ക് പരുക്കും പറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























