ഐശ്വര്യ റായ് ബച്ചന് ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു. തനിക്കു കിട്ടിയ പുരസ്‌കാരം തന്റെ മകളായ ആരാധ്യയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് താരം പുരസ്‌കാരവിതരണ ചടങ്ങില്‍ പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതിലും സിനിമയെന്ന് തൊഴില്‍ തുടരാന്‍ കഴിയുന്നതിലും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പ്രതികരിച്ചു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കാന്‍ പലപ്പോഴും സാധിച്ചതിലും ഏറെ അഭിമാനമുണ്ടെന്നും ഐശ്വര്യ പുരസ്‌കര വേളയില്‍ പറഞ്ഞു.
എന്‍ഐര്‍ഐ ഓഫ് ദി ഇയറിന്റെ പുരസ്‌കാര വിതരണത്തിനിടെയാണ് താരത്തിന് ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സമ്മാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























