അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ പിതാവ് നിലത്തടിച്ചു കൊന്നു

ഇന്‍ഡോറില്‍ അംഗവൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ പിതാവ് തറയില്‍ എറിഞ്ഞു കൊന്നു. ഒരു ചെവി മാത്രമായി ജനിച്ച കുഞ്ഞിനെയായിരുന്നു അംഗവൈകല്യത്തിന്റെ പേരില്‍ തറയില്‍ എറിഞ്ഞു കൊന്നത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ കുഞ്ഞിനെ തറയിലെറിഞ്ഞു കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം റോഡരികില്‍ ഉപേഷിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തല ചുമരില്‍ ഇടിച്ച് തത്സമയം മരിച്ചു.
മൃതദേഹം കണ്ടെടുത്തു പോലിസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കുറ്റം തെളിഞ്ഞത്. കുട്ടിക്ക് അംഗവൈകല്യം ഉണ്ടെന്നു പറഞ്ഞു ഇയാള്‍ നിരന്തരം കലഹിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























