കടുത്ത വരള്‍ച്ച: ചണ്ഡിഗഡില്‍ ജല ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി, കാര്‍ കഴുകിയാലും ചെടികള്‍ നനച്ചാലും 2000 രൂപ പിഴ

ചണ്ഡിഗഡില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി രാവിലെ 5.30 മുതല്‍ 8.30 വരെ കാര്‍ കഴുകാനോ ചെടികള്‍ നനയ്ക്കാനോ പാടില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
വേനല്‍ കടുത്തതോടെ ചണ്ഡിഗഡില്‍ പല ജില്ലകളും വരള്‍ച്ചയിലാണ്. കുടിവെള്ളമില്ലായ്മയും രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജല ഉപഭോഗം കുറയ്ക്കുന്നതിനായി മുനിസിപ്പാലിറ്റി പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാവിലെ അമിതമായി ജലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ രണ്ടായിരം രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വെള്ളം നഷ്ടപ്പെടുത്തുന്നവരെ കണ്ടെത്താന്‍ മുനിസിപ്പാലിറ്റി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന പതനെട്ട് സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഒന്നിലധികം തവണ ജലം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ വിചേ്ഛദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha
























