വിദ്യാത്ഥിനിയെ ചുംബിച്ച മലയാളി പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

മലയാളി വിദ്യാര്‍ഥിയെ ബലമായി ചുംബിച്ച മലയാളി പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കര്‍ണാകടയിലെ കുന്താപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്വകാര്യ നേഴ്‌സിസിംഗ് ആന്‍ഡ് കൊമേഴ്‌സ് കോളേജിലാണ് സംഭവം.
ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പ്രിന്‍സിപ്പലായ അമീറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അമീറിന്റെ ശല്യം അസഹ്യമായപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
അമീര്‍ പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുക പതിവായിരുന്നെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പലായ അമീര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ശല്യം അതിരുകടന്നതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























