രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. വാണിജ്യ പാതകവാതകത്തിനു പുറമെ ഇപ്പോൾ ഗാർഹിക പാതകവാതകത്തിനും ക്ഷാമം വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയാണ് ഒറ്റയടിക്ക് വർദ്ധിക്കുക.
പെട്രോൾ, ഡീസൽ വിലയിലും ഉയർന്ന തോതിലുള്ള വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനമാണ് നിരക്ക് ഉയർത്താൻ പ്രധാനമായും എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.
ഇക്കാലയളവിൽ ഉണ്ടായ വൻ നഷ്ടം നികത്താനാണ് ഇപ്പോൾ ഒറ്റയടിക്ക് വില കൂട്ടാൻ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന സൂചന. വരും ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
"
https://www.facebook.com/Malayalivartha

























