കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര

വി ഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം പൂര്‍ണമായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ചില്‍ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പുമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തന്റെ അറിവില്‍ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് വയോജനങ്ങള്‍ക്കായി വകുപ്പ് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3000 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുകയെന്നും വി ഡി സതീശന്‍ പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























