മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28ന്

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28 ന്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ദുല്‍ഹജ് ഒന്നായി ആയി കണക്കാക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ 27നാണ് ബലിപെരുന്നാള്‍. ഇന്ന് മാസപ്പിറ കാണാത്തതിനാല്‍ നാളെ ദുല്‍റഅദ് 30 പൂര്‍ത്തിയാക്കി മെയ് 19ന് ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചു.
പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി തുടങ്ങിയവരാണ് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. ഡല്‍ഹി ജമാ മസ്ജിഗ് ഷാഹി ഇമാമും മെയ് 28നാണ് ബലിപെരുന്നാളെന്ന് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ മാസപ്പിറ കണ്ടതിനാല്‍ മെയ് 27നാണ് ബലിപെരുന്നാള്‍. അറഫാ സംഗമം മെയ് 26 ചൊവ്വാഴ്ച നടക്കും. ഹജ്ജ് കര്‍മങ്ങള്‍ മെയ് 25ന് തുടങ്ങും.
https://www.facebook.com/Malayalivartha
























