Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

അദാനി ഗ്രൂപ്പിനെതിരെ നിലനിന്നിരുന്ന ക്രിമിനല്‍ കേസുകള്‍ പൂര്‍ണമായും ഒഴിവാക്കി യുഎസ് നീതിന്യായ വകുപ്പ്

19 MAY 2026 01:20 AM IST
മലയാളി വാര്‍ത്ത

ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റപത്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി യുഎസ് നീതിന്യായ വകുപ്പ്. ന്യൂയോര്‍ക്ക് കോടതിയില്‍ നിലനിന്നിരുന്ന തട്ടിപ്പ് കേസുകളാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍മാര്‍ റദ്ദാക്കിയത്. കുറ്റാരോപണങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് നീക്കം. ഇതോടെ അദാനി ഗ്രൂപ്പിനെതിരെ യുഎസില്‍ നിലനിന്നിരുന്ന എല്ലാ നിയമനടപടികളും അവസാനിച്ചു.

ഇന്ത്യയിലെ സൗരോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന സിവില്‍ കേസുകള്‍ കഴിഞ്ഞ ആഴ്ചയാണ് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഒത്തുതീര്‍പ്പാക്കിയത്. ഗൗതം അദാനി ആറ് മില്യണ്‍ ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും പിഴയൊടുക്കാന്‍ സമ്മതിച്ചതോടെയാണ് കേസ് തീര്‍ന്നത്. അതേസമയം, കുറ്റം സമ്മതിക്കാനോ നിഷേധിക്കാനോ അവര്‍ തയ്യാറായില്ല.

2024 ന്റെ അവസാനത്തിലാണ് അദാനി ഗ്രൂപ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സൗരോര്‍ജ്ജ കരാറുകള്‍ സ്വന്തമാക്കിയെന്നും ഇത് യുഎസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചെന്നും ആരോപിച്ച് യുഎസ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്. എന്നാല്‍, ഈ കേസിന് യുഎസുമായി നേരിട്ട് ബന്ധമില്ലെന്നും കുറ്റാരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ സമ്മതിക്കുകയായിരുന്നു.

ഇതിനുപിന്നാലെ, യുഎസ് ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിന്‍ അസെറ്റ്‌സ് കണ്‍ട്രോളിന്റെ ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്ച ഒത്തുതീര്‍പ്പായി. കേസില്‍ 27.5 കോടി രൂപയാണ് അദാനി ഗ്രൂപ് പിഴയൊടുക്കാമെന്ന് സമ്മതിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് കെ കെ ശൈലജ  (59 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം പൊള്ളത്തരമെന്ന് അഖില്‍ മാരാര്‍  (1 hour ago)

അദാനി ഗ്രൂപ്പിനെതിരെ നിലനിന്നിരുന്ന ക്രിമിനല്‍ കേസുകള്‍ പൂര്‍ണമായും ഒഴിവാക്കി യുഎസ് നീതിന്യായ വകുപ്പ്  (1 hour ago)

ഐപിഎല്ലില്‍ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം  (1 hour ago)

ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ പ്രതികരിച്ച് കെ.എന്‍.ബാലഗോപാല്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍  (1 hour ago)

മദ്യപാനത്തിനിടെ 13കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അടിച്ചുകൊന്ന് മൃതദേഹം കുഴിച്ചുമൂടി  (2 hours ago)

സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് യുവതികള്‍ പിടിയില്‍  (2 hours ago)

ബലിപെരുനാള്‍ പ്രമാണിച്ച് സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു  (3 hours ago)

മഹാരാഷ്ട്രയില്‍ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം  (3 hours ago)

പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരരുതെന്ന് വിമര്‍ശനം  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി ഹൈക്കോടതി  (4 hours ago)

വിജയ് സര്‍ക്കാറിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ്  (4 hours ago)

യുവതി ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പിതാവ്  (5 hours ago)

Malayali Vartha Recommends