നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്‌റ്റേഷനിലെ 3മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ.വി. ബുഷിങ്ങില്‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപണികള്‍ക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.
അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചെന്നും കെഎസ്ഇബി അറിയിച്ചു.
https://www.facebook.com/Malayalivartha























