'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍

'ദൃശ്യം' സിനിമുടെ മൂന്നാം ഭാഗത്തെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണ് ഈ സിനിമയെന്നും ഗംഭീര അനുഭവമായിരുന്നുവെന്നും ഹരീഷ് കുറിച്ചു.
''ലാലേട്ടാ..അയച്ചുതന്ന പിറന്നാള്‍ സമ്മാനം കിട്ടി..'ദൃശ്യം3' ...കിടിലോല്‍ കിടുക്കി.. മൂന്നാം തവണയും ജോര്‍ജ്ജുകുട്ടിയെ ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ ആവാതെ ഇങ്ങനെ ഹോള്‍!ഡ് ചെയ്യുക എന്നത്...നമിച്ചു സാര്‍..
പിറന്നാള്‍ സമ്മാനം ഉണ്ടാക്കിയ ആ പാചകക്കാരനില്ലെ..ജീത്തു ജോസഫ്...ഭീകരനാണയാള്‍...13 വര്‍ഷം കൊണ്ട് അയാള്‍ പ്രേക്ഷകരെ മുഴുവന്‍ ജോര്‍ജുകുട്ടിയുടെ വേണ്ടപ്പെട്ടവരും ബന്ധുക്കളും അയല്‍ക്കാരുമാക്കി മാറ്റി...
ഒരിക്കലും അനുഭവിക്കാത്ത മനശാസ്ത്ര തന്ത്രങ്ങളിലൂടെ ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്.. പ്രേക്ഷകനെ അവനറിയാതെ കാവല്‍ നിര്‍ത്തി..ജീത്തുസര്‍ കലാകാരാ...അയാള്‍ ഇനിയും വരുമെന്ന് എനിക്കുറപ്പുണ്ട്..പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ.''–ഹരീഷ് പേരടിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha






















