Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി

22 MAY 2026 11:08 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവ്യക്തതയില്ലെന്നും സി.പി ജോണ്‍ പറഞ്ഞു. ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര നടപ്പിലാകും, പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

സൗജന്യയാത്ര നല്‍കുന്നതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. തൊഴിലാളി യൂണിയനുകളുമായി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തര്‍ക്കങ്ങളില്ല, കെഎസ്ആര്‍ടിസി സിഎംഡിയുമായി വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകും. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടക്കും. മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കി. അതേസമയം, കെഎസ്ആര്‍ടിസിയിലെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കുമോ സൗജന്യയാത്രയെന്നതില്‍ വ്യക്തതയില്ല.

കെഎസ്ആര്‍ടിസി മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ഡിനറി ബസില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടിയുടെ ബാധ്യതയാവും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരിക. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യുഡിഎഫ് നല്‍കിയ ഗ്യാരന്റികളിലെ പ്രധാന വാഗ്ദാനമായിരുന്നു അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയെന്നത്.

അതേസമയം, കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍ ആശ്രയിക്കുന്നതായാണ് ഏകദേശ കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (23 minutes ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (31 minutes ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (34 minutes ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (1 hour ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (1 hour ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (1 hour ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (1 hour ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (2 hours ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (2 hours ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (2 hours ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (2 hours ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (3 hours ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (3 hours ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (3 hours ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (3 hours ago)

Malayali Vartha Recommends