Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..

28 MAY 2026 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

വമ്പൻ പരിഷ്കരണവുമായി ഇ ഡി . സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പുനഃസംഘടനയ്‌ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏജൻസിയിൽ 1,200ലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇ.ഡിയിൽ ഇത്തരമൊരു വിപുലമായ കേഡർ പുനഃസംഘടന നടക്കുന്നത്. ഈ പുതിയ പരിഷ്കരണത്തോടെ ഏജൻസിയുടെ ആകെ അംഗബലം നിലവിലുള്ള 2,029ൽ നിന്ന് 3,256 ആയി കുത്തനെ ഉയരും. ഏജൻസിയുടെ എക്സിക്യൂട്ടീവ്, ലീഗൽ (നിയമ വിഭാഗം), അഡ്ജുഡിക്കേഷൻ വിഭാഗങ്ങളിലായി ആകെ 1,227 പുതിയ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്.അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ റാങ്കിൽ 803 പേരെയും, എൻഫോഴ്സ്മെന്റ് ഓഫീസറായി 606 പേരെയും, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് തസ്തികയിൽ 531 പേരെയും ഉൾപ്പെടുത്താനാണ് തീരുമാനം.

 

മേൽനോട്ട പദവികളിലും ഫീൽഡ് തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വരുത്തുന്ന ഈ വർധനവ് കേസുകളുടെ വിചാരണയും അന്വേഷണവും വേഗത്തിലാക്കാൻ സഹായിക്കും. ഇതിനുമുമ്പ് 2011ലാണ് ഇ.ഡിയിൽ വിപുലമായ കേഡർ പുനഃസംഘടന നടന്നത്. അതിനുശേഷം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും എണ്ണത്തിലും വലിയ മാറ്റങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അടിയന്തര നടപടി.ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നടന്ന പരിശോധനയ്‌ക്കിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമമുണ്ടായ അതേദിവസം തന്നെയാണ് ഏജന്‍സിയെ കൂടുതല്‍ സശക്തമാക്കുന്ന പുനഃസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുനഃസംഘടന പൂര്‍ത്തിയാകുന്നതോടെ കള്ളപ്പണക്കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനും, കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, ശിക്ഷാനടപടികള്‍ എന്നിവ ത്വരിതപ്പെടുത്താനും ഇ.ഡിക്ക് സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (18 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (2 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (4 hours ago)

Malayali Vartha Recommends