ഒടുവിൽ ഷാജഹാൻ ഷെയ്ക്കിന്റെ അവസ്ഥയിലേക്ക് കേരളത്തിൻറെ മുൻമുഖ്യമന്ത്രി പിണറായി വിജയൻ...എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ബംഗാൾ കണ്ടിട്ടുള്ള ഏറ്റവും വലിയ ആക്രമണം ഉണ്ടായത്..

ഒടുവിൽ ഷാജഹാൻ ഷെയ്ക്കിന്റെ അവസ്ഥയിലേക്ക് കേരളത്തിൻറെ മുൻമുഖ്യമന്ത്രി പിണറായി വിജയൻ. ബംഗാളിലെ സന്ദേശ് ഖാലിയിൽ 2024 ജനുവരി അഞ്ചിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ബംഗാൾ കണ്ടിട്ടുള്ള ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. റേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് ത്യണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ ഇ.ഡി. റെയ്ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം. ഷാജഹാൻ ഷെയ്ഖിന്റെ അനുയായികളായ ആയിരത്തോളം വരുന്ന ജനക്കൂട്ടം ഉദ്യോഗസ്ഥരെയും അവർക്ക് സുരക്ഷ ഒരുക്കിയ കേന്ദ്രസേനയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഉദ്യോഗസ്ഥരുടെ ഫോണുകളും പ്രധാന രേഖകളും അക്രമികൾ നശിപ്പിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാജഹാൻ ഷെയ്ക്കിനെ 2024 ഫെബ്രുവരി 29ന് ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇപ്പോൾ ഷാജഹാൻ ഷെയ്ക്ക് ജയിലിലാണ്. തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പിണറായി വിജയന്റെ അറിവോടെയാണെന്ന് സിപിഎം വിശ്വസിക്കുന്നു. റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ട പിണറായി കലാപത്തിന് പരസ്യമായി ആഹ്വാനം നൽകിയെന്നും ഇഡി ആരോപിക്കുന്നു.
അതിനാൽ ഷാജഹാന്റെ പ്രവൃത്തിക്ക് സമാനമാണ് പിണറായിയുടെ പ്രവൃത്തിയെന്ന് ഇഡി വിശ്വസിക്കുന്നു. തലസ്ഥാനത്തും കോഴിക്കോടും കണ്ണൂരും ജനങ്ങളെ കൂട്ടി പ്രതിഷേധിക്കാൻ പിണറായി തന്നെ ആഹ്വാനം നൽകിയെന്ന് കേന്ദ്രസർക്കാർ വിശ്വസിക്കുന്നു. കേന്ദ്രം ഗവർണറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ഗവർണർ റിപ്പോർട്ട് നൽകിയാലുടൻ കേന്ദ്ര സർക്കാർ തുടർ നടപടികളിലേക്ക് നീങ്ങും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകര്‍ നടത്തിയതിനു സമാനമായ ആക്രമണമാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കു നേരെ തലസ്ഥാനത്തുണ്ടായത്.ഇ.ഡി. സംഘം ഒരു ഏജന്‍സി വഴി വാടകയ്ക്ക് എടുത്ത മൂന്നു വാഹനങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത്
. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയത് മൂന്ന് ഇ.ഡി. ഉദ്യോഗസ്ഥരും അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥയുമാണ്. വനിതകള്‍ ഉള്‍പ്പെടെ 8 സിആര്‍പിഎഫ് ജീവനക്കാരാണ് സുരക്ഷയ്ക്കായി എത്തിയത്.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിൽനിന്ന് റിപ്പോർട്ട് തേടും. പോലീസിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആക്രണത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, സ്ഥലത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥലത്ത് മതിയായ പോലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്തുള്ള പിണറായി വിജയന്റെ വസതിയിൽ പരിശോധന കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രവർത്തകർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു. വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല.ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായാണ് ഇ.ഡി. പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡിനെത്തിയത്.
സംസ്ഥാന പൊലീസിനെ വിവരം അറിയിക്കാതെ സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് സംഘം രാവിലെ ആറരയോടെ ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വാടകവീട്ടില്‍ എത്തിയത്. ആരുടെ വീട്ടിലാണു പരിശോധന എന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല. പള്ളിപ്പുറം ക്യാംപില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര്‍ വീടിനുള്ളില്‍ കടന്നപ്പോഴാണ് പിണറായി വിജയനെ കാണുന്നതും മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് എന്നും അറിയുന്നത്. ഇ.ഡി. സംഘത്തിനു വേണ്ടിയാണ് വാഹനം വാടകയ്ക്ക് എടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞെങ്കില്‍ പോകില്ലായിരുന്നുവെന്നും തകര്‍ന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു.രാവിലെ ഏഴു മണിക്കു തുടങ്ങിയ റെയ്ഡ് നീണ്ടപ്പോള്‍ പുറത്ത് പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ തടിച്ചു കൂടി.
മുന്‍മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നതിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സ്ഥലത്തെത്തി. പല മേഖലകളില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ എത്തിയതോടെ വീട്ടിലേക്കു തള്ളിക്കയറാനുള്ള ശ്രമവും ഉണ്ടായി. ഇതിനിടയില്‍ പുറത്തു കാവല്‍നിന്ന പൊലീസുകാരന്റെ ഹെല്‍മറ്റ് വലിച്ചെടുത്ത് പ്രവര്‍ത്തകര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേരെ എറിഞ്ഞു. തുടര്‍ന്ന് കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. സംഘര്‍ഷം കൈവിട്ടു പോകുമെന്നു തോന്നിയ നേതാക്കള്‍ പ്രവര്‍ത്തകരോടു പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീടിന്റെ ഗേറ്റിനു മുന്നില്‍നിന്നു മാറിയ പ്രവര്‍ത്തകര്‍ റോഡില്‍ തന്നെ കുത്തിയിരിക്കുകയായിരുന്നു.
റെയ്ഡ് അവസാനിപ്പിച്ച് ഇ.ഡി. ഉദ്യോഗസ്ഥര്‍ പുറത്തേക്കു വരും മുന്‍പ് പൊലീസ് വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ കാറില്‍ കയറിയതു കണ്ടതോടെ കൂക്കിവിളികളുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വീടിനു പുറത്തുണ്ടായിരുന്നു. ആദ്യം വാഹനം പുറത്തുവന്നപ്പോള്‍ തന്നെ പൊലീസിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ന്നു. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ മുന്നോട്ടു പോയി ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിയതോടെ രണ്ടുവശത്തെ ചില്ലുകളും കണ്ണാടികളും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വലിയ ഇഷ്ടികകള്‍ എറിഞ്ഞാണു ചില്ലുകള്‍ തകര്‍ത്തത്. കാറിലുണ്ടായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തു. ബിനീഷ് കോടിയേരി ഉള്‍പ്പെടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടാതെ പിണറായിയുടെ വീട്ടിലേക്കു കയറിപ്പോകുകയായിരുന്നു.
പുറത്ത് അക്രമം നടക്കുമ്പോള്‍ പിണറായി വിജയന്‍ വീടിനു പുറത്തിറങ്ങി അവിടേയ്‌ക്കെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.ബേക്കറി ജംക്‌ഷനില്‍നിന്നു ഒരുവിധത്തില്‍ രക്ഷപ്പെട്ട ഇ.ഡി. സംഘം തകര്‍ന്ന വാഹനങ്ങളില്‍ നേരെ തമ്പാനൂര്‍ സ്‌റ്റേഷനിലേക്കാണ് എത്തിയത്. രണ്ടു കാറുകളുടെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ ഉള്‍പ്പെടെ വല്ലാതെ പരിഭ്രാന്തരായാണ് തമ്പാനൂര്‍ സ്‌റ്റേഷിലേക്കു കയറിയത്. തുടര്‍ന്ന് പരുക്കേറ്റ ഡ്രൈവറെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അത്രയും സിപിഎം നേതാക്കള്‍ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആക്രമണം നടക്കുമെന്ന് കരുതിയില്ലെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
∙ ഇ.ഡിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അധികസുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. റെയ്ഡ് വിവരം രാവിലെ അറിഞ്ഞപ്പോള്‍ പൊലീസിനെ അയച്ചു. ആവശ്യത്തിനു പൊലീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇടുങ്ങിയ വഴിയില്‍ വച്ച് പൊലീസിനെ മറികടന്ന് ആള്‍ക്കൂട്ടം ഇ.ഡിയുടെ കാര്‍ ആക്രമിക്കുകയായിരുന്നു.. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യുമെന്നും റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.ഇവിടെയാണ് ആഭ്യന്തരമന്ത്രിയും പോലീസും പിണറായിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തത്. റെയ്ഡ് വിവരം അറിയിച്ചില്ലെന്ന പേരിൽ കേരള സർക്കാർ മാറി നിന്നു.മുഖ്യമന്തി വി ഡി സതീശനും വിഷയത്തിൽ ഇടപെട്ടില്ല. സംഭവം രാവിലെ തന്നെ മന്ത്രി രമേശ് ചെന്നിത്തലയെ ഉന്നത പോലീസുദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഇതേ കേസിൽ ആരോപണവിധേയനായ ചെന്നിത്തല മിത വാദം പുറത്തെടുത്തു.
മന്ത്രിക്ക് കേസിൽ താത്പര്യമില്ലെന്ന് മനസിലാക്കിയ ഉന്നതപോലീസുദ്യോഗസ്ഥർ തന്ത്രപരമായി മാറിനിന്നു. സിറ്റി പോലീസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എത്തിയത് എഡി ജിപി വെങ്കിടേഷ് അത്തിയതിനു ശേഷമാണ്. സാധാരണ ഗതിയിൽ ഇങ്ങനെ തന്നെയാണ് പോലീസ് പ്രവർത്തിക്കുന്നത്. സർക്കാരിന് താത്പര്യമില്ലെന്ന് കണ്ടാൽ അവർ വിട്ടുകളിക്കും. കഴിഞ്ഞ പത്തുകൊല്ലം സേനയെ നയിച്ച പിണറായി വിജയനെ പിണക്കാൻ അവർ തയാറായതുമില്ല.പിണറായി വിജയന്റെ, തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങളുടെയും ബാങ്ക് സിഥിര നിക്ഷേപങ്ങളുടെയും അടക്കം രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. റെയ്ഡിനു ശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇ.ഡിയുടെ വിശദീകരണം.
ഈ രേഖകൾ വിശകലനം ചെയ്യുകയാണെന്നും ഇ.ഡി അറിയിച്ചു. എക്‌സാലോജിക് -സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം തുടങ്ങുകയും ചെയ്തെന്നും ഇ.ഡി പത്രക്കുറിപ്പിൽ പറയുന്നു. ഈ വ്യാജ ചെലവുകളിൽ ഒന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നൽകിയ തുകയുമായി ബന്ധപ്പെട്ടതാണ്. ഇ.ഡി മുൻപ് നടത്തിയ അന്വേഷണത്തിൽ സിഎംആർഎൽ മാനേജ്മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി
പണം സമ്പാദിച്ചുവെന്നു കണ്ടെത്തിയെന്നും വാർത്തക്കുറിപ്പിലുണ്ട്. ഇതിൽ നിന്നും വീണയുടെ ഭാവി വായിച്ചെടുക്കാം. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് അടക്കം നാലു പേർ അറസ്റ്റിലായി. അക്രമം നടത്തിയവർ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. വധശ്രമത്തിനാണ് തമ്പാനൂര്‍ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇ.ഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫിസിലുണ്ട് എന്ന വിവരത്തെത്തുടർന്ന് പൊലീസ് അവിടെയെത്തിയിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകരും പൊലീസുമായി സംഘർഷവുമുണ്ടായി. മുൻ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള നേതാക്കൾ പൊലീസുമായി ചർച്ച നടത്തി.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ അടക്കം 12 ഇടത്ത് ഇ.ഡി നടത്തിയ പരിശോധന അവസാനിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘർഷമുണ്ടായത്. പിണറായി വിജയന്റെ, ബേക്കറി ജംക്‌ഷനിലെ വീട്ടില്‍ റെയ്ഡ് പൂർത്തിയായതിനു പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു നേരേ സിപിഎം പ്രവർത്തകർ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു മൂന്നു വാഹനങ്ങൾ തകർത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന പൊലീസുകാരുടെ ഹെല്‍മറ്റുകൾ പിടിച്ചുവാങ്ങിയ പ്രവർത്തകർ അവ വീട്ടുമുറ്റത്തുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ വലിച്ചെറിയുകയും ചെയ്തു.
സ്വന്തം പാർട്ടിക്കാരല്ലാത്തവർക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്നു കണ്ടത്. ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം’ – പിണറായി വിജയൻ പറഞ്ഞു. പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടന്ന റെയ്ഡുകളിൽ പ്രതിഷേധിച്ച് ഡൽഹി ഇ.ഡി ആസ്ഥാനത്തേക്കു സിപിഎം നടത്തിയ മാർച്ചിനിടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കേരളത്തിൽ പത്തിടത്തും കേരളത്തിനു പുറത്ത് രണ്ടിടത്തുമാണ് റെയ്ഡ് നടന്നത്. കണ്ണൂരിലെ വീട്ടിൽ രാവിലെ ആറുമണിയോടെയാണ് പരിശോധനാ സംഘമെത്തിയത്.. സംഘം വീണ വിജയന്റെ മൊഴിയെടുത്തതായാണ് റിപ്പോർട്ടുകൾ.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും ഇ.ഡി സംഘമെത്തി റെയ്ഡ് നടത്തുന്നുണ്ട്. ഇ.ഡിക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുമെതിരെ സിപിഎം നേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി.മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി. പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ചെലവുകളുടെ മറവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വിവിധ വ്യക്തികൾക്ക് കോടിക്കണക്കിന് രൂപ ഫണ്ടായി വകമാറ്റി നൽകിയെന്നാണ് കേസ്. ഇത്തരത്തിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ മുൻ മുഖ്യമന്ത്രി വിജയന്റെ മകൾ വീണ വിജയനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.ഷാജഹാൻ ഷെയ്ക്കിന്റെ അവസ്ഥ പിണറായിക്ക് സംഭവിച്ചാൽ കാര്യങ്ങളെല്ലാം വഷളാകും.അന്ന് സി പി എം നേതാക്കളാരും ഒപ്പമുണ്ടായെന്ന് വരില്ലെന്ന് പിണറായിക്ക് നന്നായറിയാം.
https://www.facebook.com/Malayalivartha


























